Saturday, December 4, 2010

ഒരാള്‍ ...

എന്റെ വീട് ഒരു നാട്ടിന്‍ പുറത്തായിരുന്നു. വയലുകളും പുഴയും തെങ്ങിന്‍ തോപ്പുകളും ഏറെയുള്ള ഒരു സുന്ദരമായ പ്രദേശം . .
ഞങ്ങള്‍ക്ക് അവിടെ 85 സെന്റ് പുരയിടമുണ്ടായിരുന്നു . എന്റെ അച്ഛന് കൃഷിപ്പണിയില്‍ വല്യ താല്പര്യം ആയിരുന്നു.
 അച്ഛന്‍  K.S .R .T .C  യില്‍ ഡ്രൈവര്‍ ആയിരുന്നു .
ഇന്നു ഡ്യൂട്ടി ഉണ്ടെങ്കില്‍ നാളെ ഓഫ്‌ ആയിരിക്കും അതായതു ഒരാഴ്ചയില്‍ മൂന്നു ദിവസം മാത്രമേ അച്ഛന് ജോലിക്ക് പോകേണ്ടി വന്നിരുന്നുള്ളൂ ...
ബാക്കി കിട്ടുന്ന ദിവസങ്ങള്‍ അച്ഛന്‍ കൃഷിക്കായി മാറ്റി വച്ചു.

അതുകൊണ്ട് തന്നെ മിക്കവാറുമുള്ള എല്ലാ വിളകളും ഞങ്ങളുടെ പുരയിടത്തില്‍ അച്ഛന്‍ വിളയിഛെടുത്തിരുന്നു . 
ഞങ്ങള്‍ക്ക്  32 മൂട് കായ്ക്കുന്ന തെങ്ങ് ഉണ്ടായിരുന്നു .
അവിടെ സ്ഥിരമായി തേങ്ങ ഇടുവാന്‍ വരാറുള്ളത് കൃഷ്ണന്‍ എന്ന് പേരുള്ള ഒരു മധ്യവയസ്കന്‍ ആയിരുന്നു .
അയാള്‍ക്ക് സ്വന്തക്കാരെന്നു പറയുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല..

തെങ്ങ് കയറി കിട്ടുന്ന പണം കൊണ്ട് മൂക്കറ്റം കുടിക്കും..
ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള വയലില്‍ ഒരു  മാടം കെട്ടി അതിലായിരുന്നു അയാള്‍ ഉറങ്ങിയിരുന്നത്. എല്ലാ ദിവസവും രാത്രി ഏകദേശം 9 മണിയാകുമ്പോള്‍ ആരോടെന്നില്ലാതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് കൃഷ്ണന്‍ പോകുന്നത് ഞാന്‍ അച്ഛന്റെ മടിയിലിരുന്നുകൊണ്ട് കാണാറുണ്ടായിരുന്നു..
കിഷന്‍ മാമന്‍ എന്നാണ് ഞാന്‍ അയാളെ വിളിച്ചിരുന്നത്‌.


ഒരിക്കല്‍ അമ്മ അയാളെപ്പറ്റി ആരോടോ പറയുന്നത് ഞാന്‍ കേട്ടു.

".. ആ കൃഷ്ണന് ആരുമില്ല ഭാര്യയും മക്കളും അച്ഛനും അമ്മയും സഹോദരങ്ങളും ഒന്നുമില്ല ...
ഒന്ന് പനി പിടിച്ചു കിടന്നാലോ ചെറിയൊരു അപകടം പറ്റിയാലോ അയാളെ ശുശ്രുഷിക്കുവാന്‍   ഒരാളും കാണില്ല..
നല്ല പ്രായത്തില്‍ ഒരു വിവാഹം കഴിച്ചിരുന്നെങ്കില്‍ അയാള്ക്ക് ഈ ഗതി വരില്ലായിരുന്നു....
ഒരാണിനു  പെണ്ണിന്റെ തുണ ആവശ്യമാണ് അതുപോലെ തിരിച്ചും ജീവിതാവസാനം വരെ ....
ഈ കൃഷ്ണന് ഒരിക്കല്‍ വയസ്സാകും, തേങ്ങയിടുവാന്‍ കഴിയാതാകും അപ്പോള്‍ ആരാണ് അയാള്‍ക്ക് ആഹാരം കൊടുക്കുക ..?
ഭാര്യയെപ്പോലെ ഒരാണിനെ  നോക്കുവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല...!!"

ഇതൊക്കെ കേട്ട് ഭാവിയില്‍ കൃഷ്ണന് ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥയെക്കുറിച്ചോര്‍ത്തു  ഞാന്‍ വിഷമിക്കുമായിരുന്നു..
കാലങ്ങള്‍ കടന്നു പോയി ..
ഹൈസ്കൂള്‍ കഴിഞ്ഞപ്പോള്‍ എന്നെ പട്ടണത്തിലുള്ള ഒരു സ്കൂളില്‍ ചേര്‍ത്ത് അവിടെ ബോര്‍ഡിങ്ങില്‍ ആക്കി  ...


ഒരിക്കല്‍ ഒരു മധ്യവേനല്‍ അവധിക്കു ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു നിന്റെ കിഷന്‍ മാമന്‍ മരിച്ചു പോയി...
കഴിഞ്ഞയാഴ്ച, തെങ്ങില്‍ നിന്ന് വീണിട്ടായിരുന്നു മരണം.
വീഴ്ചയില്‍ നട്ടെല്ല് പൊട്ടി... വേദന സഹിക്കാന്‍ വയ്യാതെ പാവം കുറച്ചു നേരം കഷ്ട്ടപ്പെട്ടിട്ടാണ് മരിച്ചത്...

ഞാന്‍ ആലോചിച്ചു അയാള്‍ക്ക് ഒരു തുണ ആവശ്യമുണ്ടായിരുന്നോ ...?!!

15 comments:

  1. ഒരു പക്ഷെ ആ വീഴ്ചയില്‍ അയാള്‍ മരിചില്ലായിരുന്നെന്കില്‍ ???..

    ചക്രൂ നന്നായി എഴുതി കേട്ടോ ...തുടര്‍ന്നും എഴുതുക ...ബെസ്റ്റ്‌ ഓഫ് ലക്ക്

    ReplyDelete
  2. പിന്നെ ഇതു ഒരു കഥ ആണോ ??ചക്രുവിന്റെ അനുഭവം ആണ് എന്നാ എനിക്ക് മനസ്സിലായത് .....

    പിന്നെ കമെന്റിനുള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു മാറ്റുക ...കമെന്റ്റ്‌ എഴുതാന്‍ എളുപ്പമാകും ....

    ReplyDelete
  3. ചിന്തിപ്പിക്കുന്ന അവസാനിപ്പിക്കൽ.
    എഴുത്ത് നന്നായി!

    ReplyDelete
  4. തുണ ആവശ്യമാണ്‌ ചക്ക്രു .. എല്ലാവര്ക്കും തെങ്ങില്‍ നിന്ന് വീണു പെട്ടന്ന് മരണം വരിക്കാന്‍ കഴിയില്ലല്ലോ

    ReplyDelete
  5. നല്ല രസമുണ്ട് വായിക്കാന്‍ . വീണ്ടു എഴുതുക.. ആശംസകള്‍...

    ReplyDelete
  6. ചക്രു നല്ല എഴുത്ത് ..സഹജീവികളോട് .സഹാനുഭൂതി നല്ലൊരു സ്വഭാവ വിശേഷമാണ് ...ഇനിയും എഴുതൂ

    ReplyDelete
  7. തീര്‍ച്ചയായും താങ്ങായും തണലായും ഒരു തുണവേണം...

    ReplyDelete
  8. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്ക്കും നന്ദി .....

    ReplyDelete
  9. ചക്രു നന്നായി എഴുതി ... തുടരുക ,,,,,

    ഒരു തുണ എന്തായാലും വേണ്ടേ ...അതില്ലാതെ എങ്ങനയാ???

    ReplyDelete
  10. vidhi ....allenkil daivam . ellam arinju pravarthikkunnavananu chakroooo... good .keep it up

    ReplyDelete
  11. EE ANUBHAVAVUM NANNAYI EZHUTHI...AASHAMSAKAL NERUNNU..THUDANRNULLA EZHUTHUKALKKU...:)

    ReplyDelete
  12. നന്നായിട്ടുണ്ട്

    ReplyDelete
  13. നല്ല എഴുത്ത്!!
    അഭിനന്ദനങ്ങള്‍..!

    ReplyDelete
  14. അഭിനന്ദനങ്ങള്‍ ചക്രൂ ... ഭേഷായി എഴുതിയിട്ടുണ്ട് ..:)

    ReplyDelete
  15. @ജയേഷ് , ആത്മ, ആനന്ദ്‌ ... നന്ദി അഭിപ്രായങ്ങള്‍ അറിയിച്ചതിനു :)

    ReplyDelete