മഞ്ഞു വീണു കിടന്നിരുന്ന ആ വഴിയിലൂടെ ഞാന്‍ അയാളോടൊപ്പം നടന്നു......
പലതും സ്വന്തമാക്കണമെന്ന വാശിയോടെയായിരുന്നു നമ്മള് ഈ യാത്ര തുടങ്ങിയത് .
പ്രിയപ്പെട്ട കൂട്ടുകാരാ നമ്മുടെ യാത്രയിതാ അവസാനിക്കാന്‍ പോകുന്നു....
ഇനി എന്റെ വഴികളില്‍ കൂട്ടായി നീ കാണില്ല .....
നീ എനിക്ക് നേടിത്തന്നതിനൊക്കെയും നന്ദി ..
നഷ്ടപ്പെടലുകളെയോര്‍ത്തു ഞാന്‍ ദുഖിക്കുന്നില്ല.... അത് അനിവാര്യ മായിരുന്നിരിക്കണം...
ലക്ഷ്യങ്ങള്‍ ഇനിയും ബാക്കിയാണ്...
അല്ലെങ്കിലും ഈ ലക്ഷ്യങ്ങള്‍ ഇല്ലെങ്കില്‍ യാത്രകള്ക്കെന്തു പ്രസക്തി.. ??
ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു അവസാനമായി ...
അയാളുടെ ഹൃദയത്തിന്റെ വിതുമ്പലുകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു ..
ഈ യാത്ര തുടങ്ങിയപ്പോള്‍ എന്നിലുണ്ടായിരുന്നത് പലതും എനിക്ക് നഷ്ടപ്പെട്ടു.
നിനക്കതു തടയുവാന്‍ ആകുമായിരുന്നില്ല ...
കാലത്തിന്റെ കൈക്കുമ്പിളില്‍ യാത്ര തുടരുന്ന എന്റെ അതിര് വരമ്പുകള്‍ അവന് നിശ്ചയിക്കുന്നു .....
ഞാന്‍ അയാളെ നോക്കി കൈ വീശി..അയാളുടെ മുഖം മൂടല്‍ മഞ്ഞില്‍ അവ്യക്തമായി തുടങ്ങിയിരുന്നു .....
പുതിയ വര്‍ഷം .... എന്നെ വരവേല്ക്കുവാനായി കാത്തു നില്ക്കുന്നു ...............
മനോഹരം ചക്രൂ
ReplyDeleteപുതു വത്സര ആശംസകള്‍ ....!!
കിഴക്കിന്റെ ചക്രവാളത്തില്‍ ചക്രുവിനായി പുതുവര്‍ഷം ഉദിച്ചുയരുന്നു..
ReplyDeleteചക്രുവിനെന്റെ ആശംസകള്‍.!
നന്ദി ... പുതുവത്സര ആശംസകള്‍
ReplyDeleteNANNAAYI EZHUTUNNUNDU....INIYUM EZHUTHU....NALLA ORU VARSHAM AASHAMSIKKUNNU...:)
ReplyDelete