Saturday, February 12, 2011

You & MeGirl: നീയെന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്‌ .

Boy: ഞാന്‍ നിന്നെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു.

Girl: എനിക്ക് അതില്‍ താല്പര്യം ഇല്ല. ഞാന്‍ നിന്റെ സുഹൃത്താണ്‌.. a best friend

Boy: എങ്കില്‍ എന്തിനാണ് നീയെന്നെ എപ്പോഴും വിളിക്കുന്നത്‌?
ഫോണ്‍ എടുക്കാതിരുന്നാല്‍ പിന്നീട് പരിഭവിക്കുന്നത് ?
ഇടയ്ക്കിടയ്ക്ക് കാണണം എന്ന് പറയുന്നത് ?
ഒരു കാര്യവും ഇല്ലെങ്കിലും നൂറുകണക്കിന് മെസ്സേജുകള്‍  അയക്കുന്നത് .?
ഓണത്തിനും പിറന്നാളിനും ക്രിസ്തുമസിനും വാലന്റൈന്‍ ഡേക്കും  കാര്‍ഡുകള്‍ അയക്കുന്നത് ?
നിന്റെ എല്ലാ സുഹൃത്തുക്കളോടും നീ ഇങ്ങനെതന്നെയാണോ ?

Girl: അല്ല ഞാന്‍ നിന്നെ മാത്രമേ വിളിക്കാറുള്ളൂ , നിനക്ക് മാത്രമേ ഇങ്ങനെ മെസ്സേജുകള്‍ അയക്കാറുള്ളൂ ...

Boy: കാരണം ?

Girl: കാരണം എനിക്കറിയില്ല.. നീയെന്റെ ഏറ്റവും നല്ല സുഹൃത്തായതുകൊണ്ടാകാം 

Boy: നിന്റെ ജീവിതത്തില്‍ മറ്റൊരു ആണ്‍കുട്ടി വന്നാല്‍ നിനക്ക് എന്നോട് തുടര്‍ന്നും ഇതുപോലെ അടുപ്പം സൂക്ഷിക്കുവാന്‍ കഴിയുമോ ? നിന്റെ വിവാഹ ശേഷവും ?

Girl:
അറിയില്ല , നമ്മള്‍ തമ്മിലുള്ള സുഹൃത്ബന്ധം എന്നും നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

Boy: എന്നാല്‍ ഞാന്‍ പറയാം..
നിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ. നീ എന്നെ ഗാഡമായി പ്രണയിക്കുന്നു. എന്നാല്‍ അത് സമ്മതിച്ചു തരാന്‍ നീ ഒരുക്കമല്ല കാരണം എന്നെങ്കിലും ഒരിക്കല്‍ നിനക്ക് എന്നെ മടുക്കുമ്പോള്‍ വിട്ടു പോകേണ്ടതായിട്ടുണ്ട് .
സൌഹൃദം എന്ന ലേബല്‍ ഒട്ടിച്ചു നിനക്ക് എന്നെ എത്ര വേണമെങ്കിലും പ്രണയിക്കാം . എന്റെ സ്നേഹം ആവോളം ആസ്വദിക്കാം, സമയമാകുമ്പോള്‍ വീട്ടുകാര്‍  കാണിച്ചു തരുന്ന പുരുഷന്റെ കഴുത്തില്‍ മാലയിട്ടു നിനക്ക് ഒരു നല്ല കുട്ടിയായി നടന്നു പോകാം ..

Girl: നമുക്ക് ഈ വിഷയം മാറ്റാം പ്ലീസ്‌

Boy: അതെ വിഷയം മാറ്റാം. എങ്കിലും എനിക്ക് നിന്നെ പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു


16 comments:

 1. ഇന്നത്തെ പ്രണയത്തിന്റെ നേര്‍ചിത്രം!

  ReplyDelete
 2. ഇതാണ് ശരി
  അല്ലെങ്കില്‍ ഇതായിരിക്കണം ശരി

  ReplyDelete
 3. എനിക്ക് ഒരിയ്ക്കലും നിന്നെ പോലെ ആകാന്‍ കഴിഞ്ഞിട്ടില്ല

  :))

  ReplyDelete
 4. സത്യം

  ഒത്തിരി ഇഷ്ട്ടായി വരികള്‍

  :) നല്ലത്

  ReplyDelete
 5. നല്ല കുട്ടി വളിപ്പന്‍ മാരുടെ കയ്യില്‍ നിന്നും രക്ഷപെടാന്‍ നോക്കിയല്ലോ

  ReplyDelete
 6. ഇതില്‍ സത്യമുണ്ട് ട്ടോ..

  ReplyDelete
 7. അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും... ഇതു വായിച്ചവര്‍ക്കും
  എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 8. Akhil i don't agree with this thought fully... u jzt said one side ...think as a girl too.
  Girl is a universal looser..so she has to play a safe game all through her life.. other wise all including u (mean the lover) will blame & label her as bad.

  There r may cases where the boy loves a girl jzt for the purpose of cheating.

  ReplyDelete
 9. നല്ല പോസ്റ്റു പക്ഷെ വിനീത പറഞ്ഞപോലെ ഇത് ഒരു ഏകപക്ഷീയമായ ഒന്നായിപോയി ...

  ReplyDelete
 10. അതെ... ഇതു തികച്ചും ഏകപക്ഷീയം ആണ്

  ReplyDelete
 11. സത്യം മാത്രം
  പെണ്പിള്ളേരുടെ അടവുകള്‍
  പക്ഷെ പെണ്ണുങ്ങള്‍ എങ്ങാനും തുറന്നു സമ്മതിക്കട്ടെ
  അപ്പൊ അറിയാം ആണുങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം
  പിന്നങ്ങ് ഭരണം അല്ലെ...
  നീ അവിടെ പോകണ്ട . നീ എന്താ ഫോണ്‍ എടുക്കാത്തെ
  നീ ആരോടാ ഫോണില്‍ സംസാരിച്ചേ?
  നീ അവനോടു മിണ്ടണ്ട
  അങ്ങനെ അങ്ങനെ...
  പിന്നെ പറയും
  നിയെന്താ എന്നെ മനസിലാക്കാതെ
  നീ എന്താ ഇങ്ങനെ
  അവസാനം പറയും നമുക്ക് പിരിയാം

  ഇതിലും നല്ലത് പിടി കൊടുക്കാതെ ഇരിക്കുന്നതല്ലേ

  ReplyDelete
  Replies
  1. അതെ ...അനാമിക പറഞ്ഞതും ശെരിയാണു
   പിടി കൊടുക്കാതെ ഇരുന്നാല്‍ ഒരിക്കലും മനസ്സിലാക്കില്ല അവളെ അതുകൊണ്ട് പിരിയാനും പറ്റില്ല

   Delete