Friday, November 18, 2011

പ്രണയത്തിന്റെ തോന്നലുകള്‍

നിന്നെ കാണണം എന്ന് തോന്നുന്നു..
ഒരുപാട് സംസാരിക്കണമെന്ന് തോന്നുന്നു..
ഒരുമിച്ചു ഒത്തിരി ദൂരം, കാല്‍ കുഴയുവോളം നടക്കണമെന്ന് തോന്നുന്നു എന്നിട്ട് ആരുമില്ലാത്ത ഒരു കുന്നിന്റെ മുകളില്‍ മരത്തിന്റെ തണലില്‍ ചേര്‍ന്ന് ഇരിക്കണം എന്ന് തോന്നുന്നു ..

ഇതാവും പ്രണയം അല്ലേ ?
നിന്റെ കണ്ണുകള്‍ എത്ര മനോഹരമാണെന്ന് നിനക്കറിയാമോ ? എനിക്ക് എപ്പോഴും അതില്‍ നോക്കിയിരിക്കാന്‍ തോന്നും

നിലാവുള്ള ഒരു രാത്രിയില്‍, വയലുകള്‍ക്ക് നടുവിലുള്ള ഒരു കുഞ്ഞു വീട്ടില്‍, ചാണകം മെഴുകിയ തറയില്‍, ഒരു ചെരാത് കത്തിച്ചു വച്ച്, പുല്‍പ്പായയില്‍, ഞാനും നീയും പരസ്പരം നോക്കിയിരിക്കും..

അപ്പോള്‍ ഒരു ചെറിയ കാറ്റ് വന്നു ആ ചെരാതിനെ കെടുത്തും .
നിലാവിന്റെ വെളിച്ചം മാത്രം.. അത് നിന്റെ മുഖത്തെ തലോടി ആ കണ്ണുകളെ എനിക്ക് കാണിച്ചു തരും .

എങ്ങും നിശബ്ദമായിരിക്കും.
ചീവീടുകളുടെയും രാക്കിളികളുടെയും ശബ്ദം മാത്രം..
വാഴക്കൂമ്പുകളില്‍ നിന്ന് തേന്‍ കുടിയ്ക്കാന്‍ പോകുന്ന നരിച്ചീറുകളെ   നോക്കി നീ പറയും.
 "നമുക്കും അതുപോലെ പറക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ .."
 അപ്പോള്‍ ഞാന്‍ നിന്റെ മുഖം എന്റെ നെഞ്ചിലേക്ക് അമര്‍ത്തും, നീയും ഞാനും കണ്ണടയ്ക്കും. നമ്മുടെ ആത്മാവുകള്‍ പുറത്തിറങ്ങും, കൈ കോര്‍ത്ത്‌ പിടിച്ചു അവ ആകാശത്തിലേക്ക് പറക്കും.........

20 comments:

  1. ആശാനേ, ഇതാര്‍ക്കു എഴുതി കൊടുത്തതാ?

    ReplyDelete
  2. സാരമില്ല ഒക്കെ ശരിയാവും നിന്റെ മാവും പൂക്കും :))

    ReplyDelete
  3. വണ്ടര്‍ഫുള്‍ വണ്ടര്‍ഫുള്‍ :)))

    ReplyDelete
  4. നന്ദി എല്ലാര്‍ക്കും

    ReplyDelete
  5. കൊള്ളാം നടക്കട്ടെ ...

    ReplyDelete
  6. alla ee parayunna objectsum atmospherum ippol evideyenkilum undo?

    ReplyDelete
  7. kallyanam kazenjal alla thonalukalum avasanicholum

    ReplyDelete
  8. സുരേഷ് ... എവിടെയെങ്കിലും ഉണ്ടെങ്കില്‍ തേടി കണ്ടു പിടിക്കണം ...
    @ Mr Sha : മാറുമായിരിക്കും പക്ഷെ ഇപ്പോള്‍ അതൊക്കെ ആസ്വദിക്കാല്ലോ ..

    അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാര്‍ക്കും നന്ദി

    ReplyDelete
  9. അതിമനോഹരമായിരിക്കുന്നു മകനേ വാസുദേവാ!

    (വീണ്ടും കാണാം)

    ReplyDelete
  10. എന്നിൽ പ്രണയം കൊതിക്കുന്ന,കാക്കുന്ന ഒരു മനസ്സുള്ളോണ്ടാണോ ന്നറിയില്ല, നല്ല രസമുള്ള വരികൾ, കവിത.

    ReplyDelete
  11. പ്രണയം പോലെ തന്നെ മനോഹരം.

    ReplyDelete
  12. ഇഷ്ടമായി, ഏറെ

    ReplyDelete
  13. ഇത് വായിച്ചപ്പോള്‍ എനിക്കും പ്രേമിക്കാന്‍ തോന്നുന്നു

    ReplyDelete
  14. അനാമിക അതെനിക്കൊരു ക്രെഡിറ്റ്‌ ആണല്ലോ :) ...നന്ദി എല്ലാര്‍ക്കും

    ReplyDelete