Monday, February 13, 2012

നീ

നിന്റെ മിഴികള്‍ എന്നോട് പറഞ്ഞതും
ആ കൈവിരലുകള്‍ എന്നിലേക്ക് പകര്‍ന്നതും
പ്രണയമായിരുന്നുവെന്നു ഞാനിപ്പോള്‍ അറിയുന്നു

എന്റെ എത്രയോ പകല്‍ക്കിനാവുകളില്‍, മഴയുടെ തണുപ്പുള്ള രാത്രികളില്‍ നീ കടന്നു വന്നിരുന്നുവെങ്കിലും ആദ്യമായി കണ്ടപ്പോള്‍ എന്തേ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞില്ല..?

നിന്റെ ചുടു നിശ്വാസം എന്റെ കഴുത്തിനെ തഴുകിയപ്പോള്‍, നിന്റെ ചുരുണ്ട മുടിയിഴകള്‍ എന്റെ കണ്ണുകളെ മൂടിയപ്പോള്‍..
ആയിരം കൈകള്‍കൊണ്ട് നിന്നെ പുണരുവാന്‍ വെമ്പുന്ന മനസ്സ് എന്നോട് പറഞ്ഞു
നിന്നെയായിരുന്നു ഞാന്‍ തേടിയിരുന്നതെന്ന്.., നിനക്ക് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നതെന്ന്....

............HapPy ValentineS DaY...........

6 comments:

  1. HapPy ValentineS DaY...........aashamsakal

    ReplyDelete
  2. വാലന്റൈൻസ് ഡേയ്ക്ക് വായിക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചേരുവ ചേർത്ത് ചെറിയ ഒരെണ്ണം. കൊള്ളാം. ആശംസകൾ.

    ReplyDelete
  3. പ്രിയപ്പെട്ട സുഹൃത്തെ, '
    പ്രണയദിനം കഴിഞ്ഞാല്‍ ഇതൊന്നും മാറ്റി പറയല്ലേ....! :)
    നല്ല വരികള്‍! ആശംസകള്‍!
    മാര്‍ച്ച് കഴിയാറായി ...........പിന്നെയൊന്നും എന്തേ എഴുതിയില്ല?
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. എഴുതണം എന്നുണ്ട് ...സമയം ഒരു വില്ലന്‍

      Delete
  4. തേടിയ വള്ളി കാലില്‍ ചുറ്റി അല്ലെ

    ReplyDelete