Saturday, April 28, 2012

പറയാതിരിക്കാന്‍ കഴിയാത്ത വാക്കുകള്‍

അന്ന്  നാം  തമ്മില്‍  കണ്ടു  മുട്ടിയ,  പരിചയപ്പെട്ട ,  ഒരുപാട്  നേരം  പരസ്പരം  സംസാരിച്ചു  ചെലവഴിച്ച  ആ  നാളുകളില്‍  എനിക്ക്  നിന്നോട്  പ്രണയമായിരുന്നുവെന്നു  ഞാന്‍  അറിഞ്ഞിരുന്നില്ല  …

നിന്റെ  ഓരോ  പുഞ്ചിരിയും  സമ്മാനിക്കുന്ന  വികാരത്തിന്റെ  അര്‍ഥം  അന്നെനിക്ക്  അജ്ഞാതമായിരുന്നു ...
പിന്നീട്  എപ്പോഴോ  അത്  തിരിച്ചറിഞ്ഞപ്പോള്‍  നീ  എന്നെ   തിരിച്ചു  പ്രണയിക്കുന്നുണ്ടോ  എന്ന  സംശയം.... 
വീട്ടിലെ  പ്രശ്നങ്ങള്‍ , വിവാഹം  കഴിക്കാന്‍  പറ്റില്ലെന്ന  ഭയം 
അങ്ങനെ  എന്തൊക്കെയോ  കാരണങ്ങള്‍   കൊണ്ട്  അന്ന്  വളരെ  വിചിത്രമായി  പെരുമാറി  ഞാന്‍.. 


ഇന്ന്  നീയും  ഞാനും  ഒരുപാട്  മാറിപ്പോയിരിക്കുന്നു... 
ഒരുപാട്  അകലം  നമുക്കിടയില്‍  ഉണ്ടായിരിക്കുന്നു... 
എങ്കിലും  ആ  പഴയ  ഓര്‍മ്മകളെ  താലോലിച്ചു  കണ്ടു  മുട്ടുന്ന  ഓരോ  പെണ്‍കുട്ടിയേയും  നീയുമായി  താരതമ്യം  ചെയ്തു  ഞാന്‍  എന്തോ  ആയിപ്പോയിരിക്കുന്നു..

ഒരിക്കലും  നീ  ഇതു  അറിയുവാന്‍  ആഗ്രഹിക്കുന്നുണ്ടാവില്ല 
എങ്കിലും  സത്യം  ഇതാണ്.
ഇപ്പോഴും  ഉള്ളിന്റെ  ഉള്ളില്‍  ഞാന്‍  നിന്നെ   സ്നേഹിക്കുന്നു.. പ്രണയിക്കുന്നു..  നിന്നെപ്പോലോരാള്‍ എന്നും  ഒപ്പമുണ്ടാകണമെന്നു  ആഗ്രഹിക്കുന്നു.

നീ  പാടിയ  പാട്ടുകള്‍  എനിക്ക്  വളരെ  മധുരതരമായി  തോന്നിയിരുന്നു...  
അത്  മുന്‍പും  കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും  നീ  പാടുന്നതുവരെ  അവയെ  എനിക്ക്  ഇഷ്ടമായിരുന്നില്ല..
നീ  അറിഞ്ഞിരുന്നുവോ  ഇതൊക്കെ  ?
ഒരിക്കലും ഞാന്‍ ഇതൊന്നും നിന്നോട് പറഞ്ഞിട്ടില്ല..

എന്താണ്  എനിക്ക്   സംഭവിക്കുന്നതെന്നോ  ..എന്തിനാണ്  ആ  ഓര്‍മ്മകള്‍  എന്നെ  വിട്ടു  പോകാത്തതെന്നോ  എനിക്കറിയില്ല..
നമ്മള്‍  ഒരുമിച്ചു  ഉണ്ടായിരുന്ന  ഓരോ  നിമിഷവും  എന്റെ  മനസ്സില്‍  നിന്ന്  മായില്ല  എന്ന്  വാശി  പിടിക്കുന്നത്‌  പോലെ..
മറ്റെല്ലാം  മറന്നിട്ടും.. തുളയ്ക്കുന്ന  തണുപ്പുള്ള  ആ  കാറ്റ്  എന്നെ  പൊതിഞ്ഞു  കൊണ്ടിരിക്കുന്നു  … വീണ്ടും  വീണ്ടും   അതെന്നെ  നിന്റെയടുക്കല്‍  എത്തിക്കുന്നു.!

ഞാനും നീയും മറ്റാരുടേതോ ആയിക്കഴിഞ്ഞിരിക്കുന്നു ...
ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ല എന്നുള്ള തിരിച്ചറിവ് ആ ഓര്‍മ്മകളുടെ മധുരം കൂട്ടുന്നു ...




ചിത്രം : ഗൂഗിളില്‍ നിന്ന്

8 comments:

  1. വളരെ നന്നായിരിക്കുന്നു ചക്ക്രൂ..ഇനിയും എഴുതുക

    ReplyDelete
  2. അനുഭവമല്ലേ....

    ReplyDelete
  3. ആത്മകഥാപരം ? ഇനിയുമെഴുതൂ

    ReplyDelete
  4. അനുഭവം തന്നെ ...അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ :)
    അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി

    ReplyDelete
  5. അവളെക്കാള്‍ ഏറെ കൂടെയുള്ളവളെ സ്നേഹിക്കുന്നു.. എന്നാലും മനസ്സിന്റെ ഒരു കോണില്‍ അവളുണ്ട്.. :)

    ReplyDelete
  6. ചക്രൂ കൂടുതൽ ഞാനെന്തേലും പറഞ്ഞാൽ നിയന്ത്രണം വിട്ടു പോകും, നീയല്ല,ഞാൻ.പ്രണയപൂർവ്വം. ആശംസകൾ.

    ReplyDelete