Thursday, August 11, 2011

സ്നേഹം

സ്നേഹം അളക്കുന്നവന്‍ വിഡ്ഢിയാണ് .... 
അത് അളക്കാവുന്നതല്ല സ്നേഹം അളക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നമ്മില്‍ നിന്ന് അകന്നു പോകും .. അത് കിട്ടാതാകും. 
നമ്മള്‍ ഒരാളുടെ സ്നേഹത്തെ അളക്കുന്നു എന്നറിഞ്ഞാല്‍ അയാള്‍ക്ക് നമ്മളോട് വെറുപ്പ്‌ തോന്നും................................
സ്നേഹം അനുഭവിക്കേണ്ടതാണ്...സ്നേഹമാണ് എല്ലാം... പ്രപഞ്ചം മുഴുവന്‍ സ്നേഹം നിറഞ്ഞു നില്‍ക്കുന്നു ... എന്താണ് സ്നേഹമെന്ന്
അനുഭവിച്ചറിയുക.



സ്നേഹം അനിര്‍വചനീയമാണ് .... ഓരോ രൂപത്തില്‍ ഭാവത്തില്‍ അത് വരുന്നു പ്രതീക്ഷിക്കുമ്പോള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ ഒക്കെ അത് നമ്മെ തേടിയെത്തുന്നു..

ഞാന്‍ ഒരു പൂവിനെ സ്നേഹിക്കുന്നു ... അത് തിരിച്ചു എനിക്കൊന്നും തരുന്നില്ല എങ്കിലും ഞാന്‍ അതിനെ സ്നേഹിച്ചുകൊണ്ടേ ഇരിക്കും ... പുഴയെ സ്നേഹിക്കുന്നു ...പ്രകൃതിയെ സ്നേഹിക്കുന്നു ...തിരികെ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല അത് എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാല്‍ മതി വര്‍ഷങ്ങളോളം കാലങ്ങളോളം ഞാന്‍ അതിനെ സ്നേഹിച്ചു കൊണ്ടേയിരിക്കും ..
പൂവിനും പൂമ്പാറ്റയ്ക്കും മാത്രമല്ല വ്യക്തികള്‍ക്കും ലോകത്തിലെ എല്ലാത്തിനും ഇതു ബാധകമാണ്
 
... സ്നേഹിക്കുമ്പോള്‍ അതിന്റെ പ്രതിഫലം നമുക്ക് കിട്ടുന്നുണ്ട്‌ സ്നേഹിക്കപെടുമ്പോള്‍ കിട്ടുന്നതുപോലെ അനിര്‍വചനീയമായ അനുഭൂതി...

സ്നേഹിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് കിട്ടുന്നത് വേദനയാകം... എന്ന് കരുതി സ്നേഹത്തെ മുഴുവന്‍ വേണ്ടാന്ന് വയ്ക്കുകയും അതൊരു കൊടുക്കല്‍ വാങ്ങല്‍ ബിസിനസ്‌ ആണെന്ന് കരുതുകയും ചെയ്യരുത് ..
ചെയ്‌താല്‍ ആദ്യന്തികമായ നഷ്ടം നമുക്ക് തന്നെയാകും ...
  

No comments:

Post a Comment